തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും സരിത എസ് നായര്‍ വ്യക്തമാക്കുന്നു. നാരദാ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുകള്‍.
സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍നിന്ന് തന്നെയാണെന്നും,.കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നും സരിത പറയുന്നു. ”ഓരോരുത്തര് തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ അല്ല കുറ്റം പറയുന്നത്. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്. കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്നമെന്നും സരിത തുറന്നു പറയുന്നു.
സോളാര്‍ എന്നുപറഞ്ഞാല്‍ ഒരു കേസ് മാത്രമല്ല, അതിന് പിന്നില്‍ ഒരുപാട് ജീവിതങ്ങളുണ്ട് എന്ന കാര്യം കൂടി ഓര്‍മ്മിക്കണം. ഇതില്‍ മാത്രം പ്രാമുഖ്യംകൊടുക്കുന്ന ചര്‍ച്ചകളല്ല വരേണ്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ മുഴുവന്‍ ആളുകളും മാഫിയകളെപ്പോലെ ഒരുസ്ത്രീയെ ഉപദ്രവിക്കുന്നു. ഇത് ഇല്ലാതാക്കുന്നതിന് എന്തുചെയ്യണമെന്ന് ചിന്തിക്കണമെന്നും സരിത ആവശ്യപ്പെടുന്നു.
Discussion about this post