തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് രംഗത്ത്. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരം പാടില്ലെന്നു ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിനോ കോളജ് അധികൃതര്‍ക്കോ പുറത്താക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
പൊന്നാനി എംഇഎസ് കോളജില്‍ വിദ്യാര്‍ഥി സമരം മൂലം ക്ലാസുകള്‍ തടസപ്പെടരുതെന്ന വിധി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു വിധി.
Discussion about this post