പത്തനംതിട്ട: റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമല ടൂറിസം സര്‍ക്യൂട്ട്, വിമാനത്താവളം, ശബരി റെയില്‍വ്വെ എന്നീ പദ്ധതികളില്‍ ദ്രുതഗതിയില്‍ നടപടികള്‍ ഉണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു. പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റെ സുഖദര്‍ശനം സുരക്ഷിത തീര്‍ഥാടനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നട്ടെല്ലായ റബ്ബര്‍ കൃഷിയെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
”ശബരിമലയെ ദേശീയ തീര്ഥാടനകേന്ദ്രമാക്കുന്നതില് കേന്ദ്രമാണ് തടസ്സമെങ്കില്‍ അക്കാര്യം ചര്‍ച്ചചെയ്യാം. ടൂറിസ്സം മേഖലയില്‍ നിന്ന് 100 കോടി രൂപയുടെ പ്രൊജക്ടുകള്‍ ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല എന്നി തീര്‍ഥാടനകേന്ദ്രങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ ഉള്‍പ്പെടുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post