കൊച്ചി: ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലzന്നും കോടതി അറിയിച്ചു.
വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. ക്യാംപസില്‍ രാഷ്ട്രീയം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പൊന്നാനി എംഇഎസ് കോളജില്‍ വിദ്യാര്‍ഥി സമരം മൂലം ക്ലാസുകള്‍ തടസപ്പെടരുതെന്ന വിധി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഈ ഹര്ജിയിന്മേല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരം പാടില്ലെന്നു ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിനോ കോളജ് അധികൃതര്‍ക്കോ പുറത്താക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
Discussion about this post