അമിത് ഷായുടെ മകന് ജയ്ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് ദ വയര്‍ എന്ന് വെബ് പോര്‍ട്ടലിന് വിലക്ക്. അമിത് ഷായുടെ മകന്റെ കമ്പനി മോദി ഭരണകാലത്ത് വലിയ ലാഭമുണ്ടാക്കി എന്ന വാര്‍ത്തയ്ക്കെതിരെ ജെയ്ഷാ നല്കിയ കേസിലാണ് അഹമ്മദാബാദ് കോടതിയുടെ നിര്‍ദ്ദേശം.
വാര്‍ത്ത നല്കിയ പോര്‍ട്ടലിനെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജയ് ഷാ നല്‍കിയിരുന്നത്. ഇത് ദീപാവലി അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും.
തന്റെ സംരംഭം നിയമാനുസൃത ഇടപാടുകളാണ് നടത്തിവന്നതെന്നും ഇതിന്റെ വിശദാംശങ്ങള്‍ തന്റെ അഭിഭാഷകന് മുഖേന തന്റെ കമ്പനി സംമ്പന്ധിച്ച എല്ലാ രേഖകളും വാര്‍ത്ത എഴുതിയ ലേഖികയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ജയ്ഷാ അറിയിച്ചിരുന്നു. വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത തികച്ചും അസംബന്ധമാണെന്നും ആയതിനാല്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ക്കും വയര്‍ എഡിറ്റര്‍ക്കും ഉടസ്ഥനുമെതിരായി മാനനഷ്ടകേസ് നല്‍കുമെന്നും ജയ് ഷാ അറിയിച്ചിരുന്നു.
Discussion about this post