കോട്ടയം: സരിതയുടെ കത്ത് പുറത്ത് വന്നത് ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ജോസ് കെ മാണി. കത്ത് ഗുണ്ടാ ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സരിതയെ തനിക്ക് പരിചയമില്ല. കാണുന്നവരെല്ലാം
പരിചക്കാരാകണമെന്നില്ല.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. പിസി ജോര്‍ജ്ജിന് ഗുഢ ലക്ഷ്യങ്ങളാണ് ഉള്ളത്. ഇനിയും ഇതുപോലുള്ള ആരോപണങ്ങളുണ്ടാകും. നിയമനടപടികളുമായി മുന്നോട്ട് പോകും.സിബിഐ അന്വേഷണത്തിന് വരെ തയ്യാറാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post