കൊച്ചി: കാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഹൈകോടതി. പഠനവും രാഷ്ട്രീയവും കാമ്പസില്‍ ഒന്നിച്ച് പോവില്ല. കോട്ടയം മാന്നാനം കെ.ഇ കോളജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയുടെ നിരീക്ഷണം.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം മാന്നാനം കെ.ഇ കോളജ് നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്യുമ്പോള്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് കോടതി ചോദിച്ചു.
നേരത്തെ പൊന്നാനി എം.ഇ.എസ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തെ കുറിച്ച് ഹൈകോടതിയില്‍ നിന്ന് നിര്‍ണായക നിരീക്ഷണമുണ്ടായത്.
Discussion about this post