ഡല്‍ഹി: അഫ്ഗാനിസ്ഥാന് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഖാനി ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഖാനി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുക്കും. വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷനില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അദ്ദേഹം വൈകിട്ടോടെ മടങ്ങും.
അഫ്ഗാനിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഖാനിയുടെ ഇന്ത്യാ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. തീവ്രവാദ ശക്തികള്‍ക്കെതിരെയുള്ള ഇരു രാജ്യങ്ങളുടെയും നിലാപട് ചര്‍ച്ചയില്‍ ഉയര്ന്നുവരാനാണാണ് സാധ്യത.
Discussion about this post