ലഖ്‌നൗ : ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി. പാർട്ടിയുടെ സ്ഥാപക നേതാവും ദേശീയ സെക്രട്ടറിയുമായ രാംഹരി ചൗഹാൻ സമാജ് വാദി പാർട്ടിയിൽ നിന്നും രാജിവച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവരിൽ നിന്നും ചൗഹാൻ സമുദായത്തിനെതിരെ ഉണ്ടാകുന്ന അവഗണനയാണ് രാജിക്ക് കാരണമെന്നാണ് രാംഹരി ചൗഹാൻ വ്യക്തമാക്കുന്നത്.
ചൗഹാൻ സമദായത്തിലുള്ളവർ എപ്പോഴും സമാജ് വാദി പാർട്ടിയെ പിന്തുണച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചൗഹാൻ സമുദായത്തിൽ പെട്ട ഒരാൾക്ക് പോലും എസ്പി ടിക്കറ്റ് നൽകിയിട്ടില്ല. പാർട്ടിയുടെ തെറ്റായ നയങ്ങളിലും തെറ്റായ തീരുമാനങ്ങളിലും അസ്വസ്ഥത ഉള്ളതിനാൽ പാർട്ടി അംഗത്വത്തിൽ തുടർന്നു പോകാൻ സാധ്യമല്ല എന്നും രാംഹരി ചൗഹാൻ വ്യക്തമാക്കി.
എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾക്ക് പൊതുജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും ഇല്ല. ജനങ്ങളെക്കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെയാണ് അവർ പാർട്ടിയുടെ നയങ്ങൾ തീരുമാനിക്കുന്നത്. ചൗഹാൻ സമുദായത്തെ അവർ കാലങ്ങളായി അവഗണിക്കുന്നു. ജനങ്ങൾ ഇക്കാര്യത്തിൽ അസ്വസ്ഥരും രോഷാകുലനും ആണ്. തൊഴിലാളികൾക്ക് അഭിപ്രായം പറയാൻ പോലും കഴിയാത്ത എസ്പിയുടെ അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ രാജിവെക്കുകയാണെന്ന് രാംഹരി ചൗഹാൻ വെളിപ്പെടുത്തി.
Discussion about this post