ഡല്‍ഹി: ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് രാജ്യത്തുണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ദമ്പതികള്‍ ആഗ്രയ്ക്കടുത്ത് ഫത്തേപ്പുര്‍ സിക്രിയില്‍ ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം.
അമേരിക്കയില്‍ വെടിവെപ്പുകള്‍ ഉണ്ടാകുന്നത് പതിവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങളും പതിവായി നടക്കാറുണ്ട്. എന്നാല്‍ ആ രാജ്യങ്ങള്‍ സുരക്ഷിതമല്ലെന്ന് പറയാറുണ്ടോയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള യുവ ദമ്പതികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ആക്രമണത്തില്‍ സ്വിസ് ദമ്പതികളുടെ തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും കൈ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വിസ് സ്ഥാനപതികാര്യാലയം സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Discussion about this post