ഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കാന്‍ തീരുമാനവുമായി ഇന്ത്യയും ഫ്രാന്‍സും. കൂടുതല്‍ സംയുക്ത അഭ്യാസപ്രകടനങ്ങള്‍ നടത്താനും ഭീകരതക്കെതിരെ ഒന്നിച്ച് പോരാടാനും പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. പ്രതിരോധമന്ത്രിമാരായ നിര്‍മ്മല സീതാരാമനും ഫ്‌ളോറന്‍സ് പാര്‍ളിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഫ്‌ളോറന്‍സിന്റെ സന്ദര്‍ശനം.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി പറഞ്ഞു.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നുണ്ട്. അവയുടെ ഘടക ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ആറ് സ്‌റ്റെല്‍ത്ത് അന്തര്‍വാഹിനികള്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുകയാണ്. അവ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിലാകും നിര്‍മ്മിക്കുക. 70000 കോടിയാണ് ഇതിന് ചെലവു പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസ് കരാറിന് ശ്രമിക്കുന്നുണ്ട്.
Discussion about this post