എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് വിവരം. പീഡനം നടന്നത്വീടിനുള്ളിൽ വെച്ചു തന്നെയാണ്. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പോലീസ്കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ്പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പോലീസിന് നൽകിയ സൂചനകളുടെഅടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിൽകണ്ട ചില പാടുകൾ പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞ ദിവസംകേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ്അന്വേഷിക്കുന്നുണ്ട്.
Discussion about this post