ഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒഴിഞ്ഞ രാജ്യസഭ സീറ്റില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കും. രാജസ്ഥാനില്‍ നിന്നാണ് മത്സരിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
വെങ്കയ്യ നായിഡു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിഞ്ഞതിനാല്‍ അല്‍ഫോന്‍സ് കണ്ണന്താനം വിജയിച്ചു കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം കാലാവധി ലഭിക്കും.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കും. നവംബര്‍ 16-നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ആറ് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജസ്ഥാന് നിയമസഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനു വിജയം അനായാസമാണെന്നും വിലയിരുത്തപ്പെടുന്നു.
Discussion about this post