കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ആഞ്ഞടിച്ചു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് അമംിത് ഷാ വേദികളില്‍ നിറയുന്നത്.
കച്ചില്‍ നടത്തിയ റാലിയില്‍ രാഹുലിനെതിരെ അഞ്ചു ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. നര്‍മദ അണക്കെട്ടു പദ്ധതി, യുപിഎ സര്‍ക്കാരിന്റെ കാലത്തു സംസ്ഥാനത്തിനു നല്കിയ ആനുകൂല്യങ്ങള്‍ എന്നിവയിലായിരുന്നു ചോദ്യങ്ങള്‍.
നര്‍മദ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു യുപിഎ സക്കാര്‍ അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? നര്‍മദ അണക്കെട്ടിന്റെ ഗേറ്റുകള്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് അനുമതി നല്‍കിയില്ല? കച്ചിലെ ഉപ്പ് നിര്‍മാണ തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നല്കാത്തതെന്തു കൊണ്ടാണ്? യുപിഎ അധികാരത്തിലിരുന്നപ്പോള്‍ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്? ക്രൂഡ് ഓയില്‍ ധനസഹായം വര്‍ഷങ്ങളോളം ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നില്‍ എന്തായിരുന്നു? എന്നി അഞ്ച് ചോദ്യങ്ങളാണ് അദ്ദേഹം രാഹുലിനെതിരെ ഉന്നയിച്ചത്.
ഗുജറാത്തിന്റെ സത്യാവസ്ഥ ബിജെപി ചിത്രീകരിക്കുന്നതില്‍നിന്നും വളരെ വ്യത്യസ്തമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. വരുന്ന ആറു ദിവസത്തിനുള്ളില്‍ ഗുജറാത്തിലെ 33 ജില്ലകളിലാണ് അമിത് ഷാ പര്യടനം നടത്തുന്നത്.
Discussion about this post