ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍. ലഖ്നൗവിലെ മലിഹാബാദ് നഗര്‍ പഞ്ചായത്തില്‍ അഞ്ച് മുസ്ലിസ്ഥാനാര്ത്ഥികളാണ് ബിജെപിക്ക്.അമേത്തിയില്‍ മിശ്രൗലി, ബാബന്ജാന് സൗത്ത്, മുസഫര്നാനഗര് എന്നീ പഞ്ചായത്തുകളിലും ബി.ജെ.പി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പ്രതാപ്ഗഡ് ജില്ലയിലെ ഏതാനും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ‘സാബ്ക്കാ സാത്ത്, സാബ്ക്കാ വികാസ്’ നയത്തിന് അനുസരിച്ചാണ് പാര്‍ട്ടി ടിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് ബിജെപി വക്താവ് ചന്ദ്രമോഹന് സിംഗ് പറഞ്ഞു.രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന.
ലഖ്നൗവിലെ മലിഹാബാദ് നഗര്‍ പഞ്ചായത്തില്‍ അഞ്ച് മുസ്ലിങ്ങള്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
Discussion about this post