തിരുവനന്തപുരം:സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് സരിതാ നായരുടെ കത്തുകളിലെ പരാമര്‍ശങ്ങള്‍. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത മന്ത്രിമാരും, യുഡിഎഫ് എംപിമാരും എംഎല്‍എമാരും തനിക്ക് നേരെ നടത്തിയ പീഡനങ്ങളെ കുറിച്ച് സരിതയുടെ കത്തിലൂടെ വെളിപ്പെട്ടു. ഈ കൊടിയ അഴിമതിക്കും, ലൈംഗിക വൈകൃതങ്ങള്ക്കുമെല്ലാം നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ എം.എം.മണിയുടെ പേരില്‍ കേസെടുക്കാന്‍ തിടുക്കം കാണിച്ച പോലീസ് ഇപ്പോള്‍ നിഷ്ക്രിയമായതും, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാരണമായിരിക്കാം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എപ്പോഴും പറയാറുള്ള ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.
നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട പോലീസിനെയും നിഷ്ക്രിയമാക്കി. യു.ഡി.എഫ് നേതാക്കന്മാരുടെയും മന്ത്രിമാര്മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടേയും ജീര്‍ണ്ണിച്ച മുഖമാണ് പുറത്ത് വരുന്നത്. ഏതൊരു കേരളീയനും തലതാഴ്ത്തി നില്‍ക്കേണ്ട നാണക്കേടില്‍ സംസ്ഥാനത്തെ ആഴ്ത്തി. ഇവയ്ക്കെല്ലാം നേതൃത്വം നല്കുന്ന ഉമ്മന്‍ചാണ്ടിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അഴിമതി പരമ്പരകളില്‍ കുടുങ്ങി കടുത്ത പ്രതിസന്ധിയിലായ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഭരണം നിശ്ചലമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി ശബ്ദമുയര്‍ത്താന്‍ സിപിഐ എം അഭ്യര്‍ത്ഥിച്ചു.
സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു
Discussion about this post