ഡല്‍ഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പായി. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്കെത്തുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ കണ്ണന്താനത്തിന്റെ വിജയം തെരഞ്ഞെടുപ്പിന് മുമ്പേ ഉറപ്പാകുകയാണ്.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച അല്‍ഫോണ്‍സ് കണ്ണന്താനം എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാന് നിയമസഭയില്‍ ബിജെപിക്ക് 160 എംഎല്‍എമാരാണ് ഉള്ളത്. 24 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷത്തുള്ളത്.
Discussion about this post