പത്തനംതിട്ട: ശുചിത്വം ഒരു സംസ്കാരമായി മാറണമെന്ന് കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണത്തില്‍ പമ്പയില്‍ പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
2010 മുതല്‍ ശബരിമല തീര്‍ത്ഥാടനത്തിനു മുന്നോടിയായി അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണം മാതൃകാപരമാണ്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന ഒരു സംസ്കാരം ഉണ്ടാകണം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണ്.
പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് ഈ തീര്‍ത്ഥാടന കാലം പൂര്‍ത്തിയാക്കുന്നതിന് തീര്‍ത്ഥാടകരും ഇതിനാവശ്യമായ ബോധവത്കരണം നല്‍കുന്നതിന് വിവിധ ഏജന്‍സികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post