പാരീസ്: വെള്ളിയാഴ്ച ദിവസങ്ങളില്‍ നടുറോഡില്‍ നമാസ് നടത്തുന്നത് വിലക്കാന്‍ നീക്കവുമായി ഫ്രാന്‍സ്. ഇതു വിലക്കേണ്ടതാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയും ഇന്നലെ വ്യക്തമാക്കി. നടുറോഡിലെ നമാസിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുസ്ലീങ്ങള്‍ കൂടുതലായുള്ള വടക്കന്‍ പാരീസിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗതാഗതം സ്തംഭിപ്പിച്ച് നമാസ് നടത്തുന്നത്.
നമാസിന് ഉപയോഗിച്ചിരുന്ന ഹാളുകള്‍ മറ്റാവശ്യങ്ങള്‍ക്ക് നല്‍കിയതിനാലാണ് നമാസ് റോഡില്‍ നടത്തുന്നതെന്നാണ് മുസ്ലീം നേതാക്കള്‍ പറയുന്നത്.
Discussion about this post