കൊച്ചി: ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. തനിക്കെതിരെ കടുത്ത പരാമർശങ്ങളാണ് ദേവൻ രാമചന്ദ്രൻ നടത്തിയത്. പരാമർശങ്ങളെല്ലാം പക്ഷപാതപരമായിരുന്നു എന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ചാണ്ടി ഉന്നയിക്കുന്നത്.
ദേവൻ രാമചന്ദ്രൻ നേരത്തെ തനിക്കെതിരെ കോടതിയിൽ ഹാജരായിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ പലതും തന്റെ രാജി ഉദ്ദേശിച്ചുള്ളതാണ്. താനുമായി ബന്ധമുള്ള കേസുകളിൽ നിന്ന് ഈ ജഡ്ജിയെ ഒഴിവാക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന ഹൈക്കോടതിയുടെ പരാമർശം നീക്കണമെന്നു ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Discussion about this post