ഡല്‍ഹി: കേന്ദ്രമന്ത്രിയെന്ന നിലയില്‍ അനുവദനീയമായ ‘വൈ വിഭാഗം’ സുരക്ഷ തനിക്ക് വേണ്ടെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് (പി.എസ്.ഒ) മാത്രം മതിയെന്നാണ് മന്ത്രിയുടെ തീരുമാനം. കൂടുതല്‍ സുരക്ഷാസന്നാഹം വേണ്ടെന്നും അത് പൊതു പണത്തിന്റെ ദുര്വ്യയമാണെന്നുമാണ് മന്ത്രിയുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
വിമാനയാത്രകളില്‍ കണ്ണന്താനം ഇക്കോണമി ക്ലാസിലും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ബിസിനസ് ക്ലാസിലും യാത്രചെയ്തത് അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് അതിന് അനുമതിയുണ്ടെന്നും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുക എന്നത് തന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post