യുപിയില്‍ ശബാന എന്ന സ്ഥാനാര്‍ത്ഥിയ്ക്ക് തദ്ദേശ വോട്ടെടുപ്പില്‍ പൂജ്യം വോട്ടാണ് ലഭിച്ചതെന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ അപകാതയാണ് ഇതെന്നും ഉള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ദേശീയ
തലത്തില്‍ വാര്‍ത്തയാക്കിയിരുന്നു. തന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വോട്ട് എവിടെ പോയി എന്ന സ്ഥാനാര്‍ത്ഥിയുടെ ചോദ്യമായിരുന്നു പലരും വാര്‍ത്താ തലക്കെട്ടായി ഉപയോഗിച്ചത്. ഇവിഎമ്മിലെ കള്ളകളിയാണ് ഇതെന്ന രീതിയില്‍ ബിജെപിക്കെതിരെ വലിയ പ്രചരണമായാണ് എതിരാളികള്‍ ഉയര്‍ത്തികാട്ടിയത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചു വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ശബാന മത്സരിച്ചത് സഹാറന്‍പൂരിലെ അമ്പത്തിനാലാം വാര്‍ഡിലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം അവിടെ അവര്‍ക്കു കിട്ടിയത് 1100 വോട്ട് ആണ്. പിന്നെ അവിടെ ജയിച്ചത് ആകട്ടെ സ്വതന്ത്രനാണ്. 1523 വോട്ടു നേടി മെഹ്റാജ് ബാനോ എന്ന സ്വതന്ത്രനാണ് ഇവിടെ വിജയിച്ചത്.1276 വോട്ട് നേടി ഗുല്‍ഷന്‍ എന്ന സ്വതന്ത്രന് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടിയുടെ ശബാന എന്ന് പേരുള്ള സ്ഥാനാര്‍ഥിക്കു 1100 വോട്ടു കിട്ടി. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി എന്ന് പറയുന്ന ബിജെ പി കിട്ടിയത് ആകെ 97 വോട്ടും, നാലാം സ്ഥാനവുമാണ് എന്നാണ് കണക്കുകള്‍.
യുപിയിലെ തോല്‍വിയുടെ നാണക്കേട് മറയ്ക്കാന്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് പ്രതിപക്ഷവും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും എന്നാണ് ബിജെപി നേതാക്കാളുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ലിങ്ക്
Discussion about this post