പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന്. ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം ഡിവൈഎഫ്ഐ നേതാവാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ.
പട്ടാമ്പി മരുതൂര്‍ മലയില്‍ ജനാര്ദ്ദനന് രമണി ദമ്പതികളുടെ മകനായ ശ്രീജിത്താണ് ഡിവൈഎഫ്ഐ മരുതൂര്‍ നേതാവിന്റെ പീഡനം ഭയന്ന് ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 4 നാണ് ശ്രീജിത്ത് വീഡിയോ എടുത്തിരിക്കുന്നത്.
പലിശക്ക് പണം നല്‍കിയത് തിരിച്ച് നല്കാത്തതിനാല് ഡിവൈഎഫ്ഐ യുടെ മരുതൂര്‍ നേതാവ് ഉമ്മര്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും, ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ശ്രീജിത്ത് വീഡിയോയില്‍ പറയുന്നുണ്ട്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും, മാതാപിതാക്കളെ ഉപേക്ഷിച്ച് മരിക്കുന്നതില്‍ സങ്കടമുണ്ടെന്നും ശ്രീജിത്ത് വീഡിയോയില്‍ പറയുന്നു.
https://www.facebook.com/muralimp.pattambi.5/videos/1054100928066053/
Discussion about this post