മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്. രണ്ട് മാസത്തെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്.
രാവിലെ 64.20ലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 64.11 നിലവാരത്തിലെത്തി. 64.35നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് ഇതിനുമുമ്പ് ഈ നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 8.38 ബില്യണ്‍ ഡോളര്‍ ഓഹരിയിലും 22.86 ബില്യണ്‍ ഡോളര്‍ ഡെറ്റിലും നിക്ഷേപിച്ചതോടെ രൂപയുടെ മൂല്യത്തില്‍ ഈവര്‍ഷം 5.8 ശതമാനം നേട്ടമുണ്ടായി.
Discussion about this post