തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ഡിജിപി. ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തു നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്ന് വിലയിരുത്തലിലാണ് നടപടി.
അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസഥനായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നു. കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജേക്കബ് തോമസിന്റെ പ്രസ്താവന.
സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തില്‍ ആരോപിച്ചിരുന്നു .
Discussion about this post