in face book-ജിതിന് ജേക്കബ്
ജിഗ്നേഷ് മേവാനി ദളിത് നേതാവ്.
ഹാര്‍പിക് പട്ടേല്‍ പട്ടേല്‍ വിഭാഗം നേതാവ്.
അല്‍പേഷ് താക്കൂര്‍ ഒബിസി നേതാവ്.
ഈ മൂന്നു ഗുജറാത്തികളും കേരളത്തിലെ മാധ്യമങ്ങളുടെ ഹീറോകളാണ്. എന്താണ് കാരണം ? ഇവര്‍ മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിരോധികളായതുതന്നെ കാരണം.
ജാതിരാഷ്ട്രീയമാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കിയത് എന്ന് വിലപിക്കുന്ന ഇടതുപാര്‍ട്ടികള്‍ പോലും ഇവരെ പൊക്കിനടക്കുന്നു.
ഈ മൂന്ന് യുവാക്കള്‍ സമൂഹത്തിലുണ്ടാക്കുന്ന ഭയാനകമായ ചേരിതിരിവിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഈ മൂന്നുപേരും ഒറ്റകാര്യത്തിലെ ഒന്നാകൂ. മോഡിയെ എതിര്‍ക്കാന്‍ മാത്രം.
ബാക്കി എല്ലാവിഷയങ്ങളിലും മോരും മുതിരയും പോലെ ഒരിക്കലും ഇക്കൂട്ടര്‍ക്ക് യോജിക്കാനാകില്ല. പട്ടേലുകള്‍ക്ക് സംവരണം എന്നതാണ് ഹാര്‍പിക് പട്ടേല്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ ദളിത്, ഒബിസി വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണത്തില്‍ കുറവുണ്ടാകും. ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നീ പിന്നോക്ക നേതാക്കള്‍ അത് അഗീകരിക്കുമോ ?
അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു.
ഹര്‍ദിക് പട്ടേല്‍ ബാല്‍ താക്കറയെ ആരാധ്യപുരുഷനായി ആരാധിക്കുമ്പോള്‍, ജിഗ്നേഷ് മേവാനി കടുത്ത ഹിന്ദുത്വ വിരുദ്ധനും !
ഗുജറാത്ത് കലാപത്തില്‍ പട്ടേല്‍,താക്കൂര്‍ സമുദായത്തിനുള്ള പങ്ക് ഇപ്പോള്‍ ആരും ഉയര്ത്തികാട്ടുന്നില്ല എന്നത് മറ്റൊരു വിചിത്രമായ കാര്യം.
ഇത്തവണത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മുസ്ലിങ്ങളെ വേണ്ടായിരുന്നു. 30 ഓളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ‘മതേതരമായ’ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തില്‍നിന്നു കൃത്യമായ അകലം പാലിച്ചു. പട്ടേല്‍, ഒബിസി വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാനാണ് കോണ്‍ഗ്രസ് അങ്ങനെ ചെയ്തത്. ഫലത്തില്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപി അനായാസം ജയിച്ചുകയറി.
രാജ്യത്തിനോ, ഗുജറാത്തികള്‍ മുഴുവനോ വേണ്ടിയല്ല ഈ ചെറുപ്പക്കാര്‍ തെരുവിലിറങ്ങിയത്.
മറിച്ച് അവരവരുടെ സമുദായങ്ങള്ക്കുവേണ്ടിയാണ്. ജാതിപറഞ്ഞു ജനത്തെ ഇളക്കിവിടുകയാണിവര് ചെയ്തത്. ഇവര്‍ക്ക് പരസ്പ്പരം ഒരിക്കലും യോജിക്കാന്‍ കഴിയില്ല.
ആ ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് ഇതിന് കനത്ത വിലനല്‍കേണ്ടിവരും. പട്ടേലുകള്‍ക്കു നിയമപരമായി സംവരണം അനുവദിക്കാനാകില്ല എന്നറിയാമായിരുന്നിട്ടുപോലും പട്ടേല്‍ സംവരണ പ്രക്ഷോപത്തിനു കോണ്‍ഗ്രസ് കൂട്ടുനിന്നു.
നാടിന്റെ ഐക്യം തകര്‍ത്തു ഒരുകൂട്ടം ആളുകളുടെ സ്വാര്ഥതാല്പര്യങ്ങള്ക്കു കുടപിടിച്ചവര്ക്കു കുറച്ച് താല്‍ക്കാലിക നേട്ടങ്ങളുണ്ടായേക്കാം. പക്ഷെ ഒരിക്കലും പ്രത്യയശാസ്ത്രപരമായി ഒന്നിക്കാനാകാത്ത ഇവരെ പിന്തുണച്ച കോണ്‍ഗ്രസിനു ഇവര്‍ എന്നും തലവേദനയായിരിക്കും എന്ന് തീര്‍ച്ച.
ഇനി രസകരമായ മറ്റൊരു കാര്യം. കോണ്‍ഗ്രസ്സും, ഇടതുപക്ഷവുമല്ലാതെ ഇവരുടെ ഈ ജാതി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച മറ്റുകൂട്ടരെക്കുറിച്ചു അറിയണ്ടേ.
ഇന്ത്യയുടെ ജാതി ഭ്രാന്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന അരുന്ധതി റോയ് ജിഗ്നേഷ് മേവാനിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൊടുത്തു !
ഇന്ത്യയെ ഇസ്ലാമിക് രാഷ്ട്രമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി ഹവാലമാര്‍ഗം ഇന്ത്യയിലേക്ക് പണമൊഴുക്കുന്നു എന്ന് പരസ്യമായി പറഞ്ഞ പോപുലര്‍ ഫ്രണ്ട്കാര്‍ ജിഗ്നേഷ് മേവാണിക്കുവേണ്ടി പണം മുടക്കി പ്രചാരണത്തിനിറങ്ങി എന്നോര്‍ക്കണം.
അതായത് കോണ്‍ഗ്രസ്, ഇടത്, വിവിധ മത ജാതി സംഘടനകള്‍, തീവ്രവാദി ഗ്രൂപ്പുകള്‍, മാധ്യമങ്ങള്‍, 22 വര്‍ഷത്തെ ഭരണവിരുദ്ധ വികാരം, GST, നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍ എല്ലാം അതിജീവിച്ചാണ് ബിജെപി ഗുജറാത്ത് നിലനിര്‍ത്തിയത്.
ബിജെപി യുടെ വിജയത്തിന്റെ തിളക്കം ഇവിടെ തീരുന്നില്ല. ഇത്രയും വിഷയങ്ങള്‍ ഉണ്ടായിട്ടും വോട്ട് ഷെയറില്‍ ബിജെപി കോണ്ഗ്രെസ്സിനെക്കാള് 7. 70% മുന്നിലാണ്. ബിജെപി യുടെ വോട്ട് ശതമാനം കൂടുകയാണ് ചെയ്തിട്ടുള്ളത്.
മുസ്ലിം വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായി. ബിജെപിക്ക് മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന വിശേഷണം ചാര്ത്തികൊടുത്തവരുടെ കണ്ണുതള്ളിച്ചുകൊണ്ടു മുസ്ലിങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു.
അപ്പോള്‍ ആരുടെ വിജയത്തിനാണ് തിളക്കം ?
https://www.facebook.com/jithinjacob.jacob/posts/1520095144726952
Discussion about this post