2008 ലെ മാലേഗ്വാവ് സ്ഫോടന കേസിലെ ആറ് പ്രതികളുടെ പേരിലുള്ള മക്കോക്ക വകുപ്പ് റദ്ദാക്കി. ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, പ്രഗ്യാ സിംഗ് ഠാക്കൂര്‍ സിംഗ് ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ പേരിലുള്ള മക്കോക്കയാണ് ഒഴിവാക്കിയത് സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതിയുടെ നടപടി
മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ സാധ്വി അടക്കം 11 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തപ്പോള്‍ പ്രജ്ഞ സിങ് അടക്കമുള്ളവര്‍ക്കെതിരെ പര്യാപ്തമായ തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കേസില്‍ പ്രഗ്യാ സിംഗ് ഠാക്കൂറിന് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.ഓഗസ്റ്റില്‍ ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതിയും ജാമ്യം നല്കി.
Discussion about this post