സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന പേരില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ജേക്കബ് തോമസ് ഐപിഎസ് പക്ഷേ കീഴടങ്ങാന്‍ തയ്യാറല്ല. ഓഖി പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് പാഠം-ഒന്ന് കണക്ക് എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ജേക്കബ് തോമസ് പാഠം രണ്ട് എന്ന തലക്കെട്ടില്‍ വീണ്ടും ട്രോളുമായി രംഗത്തെത്തി.
വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി, ഫല്ക്‌സ വെക്കല്‍ 2 കോടി, ജനതാല്‍പര്യം അറിയാന്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കാന്‍ -3 കോടി ബാക്കിയെല്ലാം കണക്കിലുണ്ട് കാണാതായവരുടെ കണക്ക് സര്‍ക്കാരിന് അറിയില്ല എന്നും പരോക്ഷമായി അദ്ദേഹം പരിഹസിക്കുന്നു. കാണാതായവരെ കുറിച്ച് കടലിനോട് ചോദിക്കണം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. പരസ്യ പദ്ധതികള്‍ ജനക്ഷേമത്തിനെന്നും അദ്ദേഹം കളിയാക്കുന്നു
ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
https://www.facebook.com/drjacobthomasips/photos/a.537086933113421.1073741828.536792206476227/924447437710700/?type=3&theater
Discussion about this post