മലപ്പുറം: ആര്‍എസ്എസ് പ്രവര്ത്തകന് ബിബിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം കര്‍ണാടകയിലെ ഹുഗ്ലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പൊലിസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങിയപ്പോള്‍ പിടിക്കപ്പെടുകയായിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്.
അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൃത്യം നിര്‍വ്വഹിച്ച ആറംഗ സംഘത്തില്‍ ഒരാളായ പ്രതിയെ കൊലപാതകം നടന്ന ബിപി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടിലെത്തിച്ച് തിരൂര്‍ സിഐ എംകെ ഷാജിയുടെ നേത്യത്വത്തില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ ആകെ 15 പേരാണ് പിടിയിലായത്. ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് സിഐ പറഞ്ഞു.
തിരൂര്‍ ബിപി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടില്‍ പൊലിസ് മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ പൊലിസ് പ്രതിയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഫൈസല്‍ വധക്കേസില്‍ കുറ്റാരോപിതനായിരുന്ന ബിബിനെ പ്രതികാര നടപടിയായാണ് കൊലപ്പെടുത്തിയത്.
Discussion about this post