കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വൈദിക സമിതി. ഒരാഴ്ച്ചയ്ക്കുള്ളിൽ വൈദിക സമിതി യോഗം വിളിച്ചില്ലെങ്കിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് റോമിലേക്ക് അയച്ചു കൊടുക്കാൻ വിമത വിഭാഗം വൈദികരുടെ യോഗത്തിൽ തീരുമാനമായി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ കർദ്ദിനാളിന് കൈമാറിയിരുന്നു.
Discussion about this post