ഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിക്ക് അയവ്. ചീഫ് ജസ്റ്റിസിനും അദ്ദേഹം കേസ് വിഭജിക്കുന്ന രീതിക്കുമെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. സുപ്രീംകോടതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
സുപ്രീംകോടതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ചൊവ്വാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് എത്തിയാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
വിവാദ വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായെന്നാണ് ലഭിക്കുന്ന വിവരം. നാല് ജഡ്ജിമാര്‍ക്ക് പറയാനുള്ളത് ചീഫ് ജസ്റ്റിസ് കേട്ടു.
ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചയും ചര്ച്ചതുടരുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് തന്നെ മുന്‍കൈ എടുക്കുകയായിരുന്നു.
Discussion about this post