തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചൈനീസ് യൂദാസാണെന്ന് ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി സിപിഎം ചൈനയില്‍ നിന്നും വലിയ രീതിയില്‍ ഫണ്ട് വാങ്ങുന്നതായും കൃഷ്ണദാസ് ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകമാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം ഇതേ ആവശ്യമുന്നയിച്ച് ബിജെപി ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയ്യാറാകണം. ചൈനാ ഭക്തന്മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലത്. ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post