2011 മുതല്‍ 2016വരെ എംഎല്‍എമാര്‍ കൈപററിയ ചികിത്സാ ചിലവ് കൈപറ്റിയവരുടെ കണക്ക് പരിശോധിച്ചാല്‍ ഇടത് എംഎല്‍എമാര്‍ ഇത്ര മാത്രം ആരോഗ്യം കുറവുള്ളവരാണോ എന്ന് തോന്നും ആര്‍ക്കും. യുഡിഎഫ് ഭരണകാലത്ത് അഞ്ച് കോടിയോളം രൂപ എംഎല്‍എമാരും, മന്ത്രിമാരും ചികിത്സാ ചിലവായി കൈപറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഇടത് എംഎല്‍എ ഇതിന്റെ നാല്പത് ശതമാനവും കൈപറ്റി റെക്കോര്‍ഡിട്ടു. രണ്ട് കോടിയോളം രൂപയാണ് ഈ എംഎല്‍എ കൈപറ്റിയത്.
ആകെ നാല് എംഎല്‍എമാര്‍ ചികിത്സാ ചിലവായി ഈ കാലയളവില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ കൈപറ്റി-തോമസ് ചാണ്ടി-1,91,14366 സിപിഐ അംഗം സി ദിവാകരന് 13, 77425, സിപിഎം അംഗമായ ആലത്തൂര്‍ എംഎല്‍എ എം ചന്ദ്രന് 10,96, 613 രൂപ കേരള കോണ്‍ഗ്രസ് എംഎല്‍എ സിഎഫ് തോമസാണ് യുഡിഎഫ് പക്ഷത്തുള്ള ഏക അംഗം. 11, 28390 രൂപയാണ് സിഎഫ് തോമസ് ചികിത്സാ ചിലവായി കൈപറ്റിയത്. ്അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തുക ചികിത്സാ സഹായമായി വാങ്ങിയ 13-ല്‍ എട്ട് പേരും ഇടത് എംഎല്‍എമാരാണ്. സിപിഎം നേതാവ് ഇ.പി ജയരാജന്, ടികെ ഹംസ, ജമീല പ്രകാശം, എഎം ആരിഫ്, കെ.ടി ജലീല്‍, കെ. കുഞ്ഞിരാമന് സി.കെ സദാശിവന്, ബി സത്യന് എന്നിവരാണ് ഇവര്‍. അന്‍വര്‍ സാദത്ത്, അബ്ദു സമദ് സമദാനി,വര്‍ക്കല കഹാര്‍, തേറബില്‍ രാമകൃഷ്ണന് എന്നിവരാണ് യുഡിഎഫ് അംഗങ്ങള്‍. ചികിത്സാ ചിലവായി ഒരു രൂപ പോലും വാങ്ങാത്ത പത്തു പേര് യുഡിഎഫ് അംഗങ്ങളാണ്. സിപിഎം എംഎല്‍എമാരില്‍ സി കൃഷ്ണന് മാത്രമാണ് ചികിത്സാ സഹായം കൈപറ്റാതിരുന്നത്.
വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന രേഖകളാണ് ഇടത് എംഎല്‍എമാരുടെ ‘കൊടിയ ആരോഗ്യ പ്രശ്നം’ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഇടത് മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ ചികിത്സാ ധൂര്‍ത്ത് ആരോപണം ശക്തി പ്രാപിക്കുന്നതിനിടെയാണ് സിപിഎമ്മിനെ നാണം കെടുത്തി പഴയ കണക്കുകളും ചര്‍ച്ചയാകുന്നത്. യുവാക്കളായ എംഎല്‍എമാരുടെ കൂടിയ ചികിത്സാ ചിലവ് ഇത്തരം ആനുകൂല്യങ്ങള്‍ പലരും അവസരമായി ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ശക്തമാക്കുന്നു.
Discussion about this post