ഫുട്ബോളര് വി.പി സത്യന്റെ ജീവിതം പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന്. ക്യാപ്റ്റന്റെ ട്രെയിലര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ ജയസൂര്യയെ പുകഴ്ത്തിയത്. ജയേട്ടനും ക്യാപ്റ്റന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും. ഈ സിനിമയ്ക്ക് വേണ്ടി എടുത്തിരിക്കുന്ന പ്രയത്നം കാണാനുണ്ട്. ഫൈനല്‍ പ്രൊഡക്ട് മികച്ചതാണ്. എനിക്കുറപ്പുണ്ട് ഇത് വലിയ വിജയമാകുമെന്ന്.
വിപി സത്യന്റെ ജീവിതകഥ പറയുന്ന ഫുട്ബോള്‍ ചിത്രമാണ് ക്യാപ്റ്റന്‍. വിപി സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് സിനിമയിലെ നായിക.
സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/DQSalmaan/posts/1221401581295651
Discussion about this post