മുസ്ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണെന്ന് എഴുത്തുകാരന് എംഎന്‍ കാരശ്ശേരി. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി വ്യക്തമാക്കി. ഒരു അഡാറ് ലവ് എന്ന സിനിമ ഗാനത്തിനെതിരായ മതമൗലികവാദികളുടെ ആക്രമണം ഞെട്ടിക്കുന്നതാണെന്നും കാരശ്ശേരി പറഞ്ഞു.
കല എപ്പോഴും മമൗലികവാദത്തേയും പൗരോഹിത്യത്തേയും പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗമാണെന്നും കാരശേരി പറഞ്ഞു.
മാണിക്യ മലരായ പൂവി എന്ന ഗാനം പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് പറയുന്നത്. എന്നാല്‍ ഇസ്ലാം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന മതമൗലീക വാദികളുടെ വാദങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു
ഇതിനിടെ ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന് ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ എന്ന വീഡ്ിയോ പാട്ട് ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post