സാഹസീകമായി ഒരു കുരുന്നു ജീവന് രക്ഷിച്ചതിന് തമിഴ്നാട്ടുകാരായ രണ്ടുപേര്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ആദരം. മൂന്നാം നിലയിലെ ഗ്രില്ലില്‍ കഴുത്ത് കുരുങ്ങി താഴേക്ക് തൂങ്ങിക്കിടന്ന മൂന്നു വയസുകാരിയെ ആണ് ഇരുവരും അതിസാഹസികമായി രക്ഷിച്ചത്. നിര്മ്മാണതൊഴിലാളികളായ ഷണ്‍മുഖനാഥനും മുത്തുകുമാറുമാണ് സാഹസീകമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ സിംഗപൂരിന്റെ ഹീറോ ആയത്.
മൂന്നാം നിലയിലെ അപ്പാര്ട്ട്്മെന്റില് കളിക്കുന്നതിനിടെയാണ് മൂന്നു വയസുകാരി കാല്‍വഴുതി ഗ്രില്ലിനിടയിലൂടെ താഴേക്ക് വീണത്. കഴുത്ത് ഗ്രില്ലിനിടയില്‍ കുരുങ്ങിയതിനാല്‍ താഴേക്ക് വീണില്ല. പരിസരത്തെ റോഡില്‍ നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഷണ്മുകനും മുത്തുകുമാറും കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തി.
പൊലീസും നാട്ടുകാരും എത്തുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് കുട്ടിയെ രക്ഷിച്ചിരുന്നു. സിഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് വകുപ്പ് ഇരുവര്‍ക്കും ധീരതയ്ക്കുള്ള പ്രത്യേകം അവാര്‍ഡും നല്കി.
കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി.
വീഡിയൊ കാണുക-[youtube url=”https://youtu.be/GrGp1_AZzl8″ width=”500″ height=”300″]
Discussion about this post