കോളിളക്കം സൃഷ്ടിച്ച ടി.പി. വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തിയത് പരോള്‍ കാലാവധി കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷമെന്ന് റിപ്പോര്‍ട്ട്. പതിനഞ്ചുദിവസത്തെ പരോള്‍ കഴിഞ്ഞ് ഫെബ്രുവരി 12-ന് വൈകീട്ടാണ് സുനി വിയ്യൂര്‍ ജയിലില്‍ എത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത് 12-ന് രാത്രിയിലാണ്. ഷുഹൈബ് കൊല്ലപ്പെട്ട സമയത്ത് സിപിഎമ്മുകരായ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഇതില്‍ കോടി സുനിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.
ജനുവരി 25-നാണ് സുനിക്ക് പരോള്‍ ലഭിച്ചത്. ചട്ടപ്രകാരം ഫെബ്രുവരി ഒമ്പതിനു തിരിച്ചെത്തേണ്ടതായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നുള്ള തടവുകാര്‍ക്ക് യാത്രയ്ക്കായി അധികദിവസം അനുവദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തടവുകാര്‍ക്കാണ് ഇതു പ്രധാനമായും നല്‍കുന്നത്. കൊടി സുനി ഈ ആനുകൂല്യം ദുരുപയോഗം ചെയ്തതായാണ് സൂചന. പരോള്‍ നല്കുമ്പോള് അതതു സ്റ്റേഷനുകളില്‍ നിന്നുള്ള എന്‍.ഒ.സി. നിര്‍ബന്ധമാണ്. എന്നാല്‍, സുനി ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇതുണ്ടായില്ല. സുനിക്കും അനൂപിനും അടിയന്തര പരോളാണ് നല്‍കിയത്. കിര്‍മാണി മനോജിന് 30 ദിവസത്തെ സ്വാഭാവിക പരോളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയും ലംഘിക്കപ്പെട്ടതായാണ് അനൗദ്യോഗിക വിവരമെന്നും മാതൃഭൃമി റിപ്പോര്‍ട്ടു ചെയ്യുന്നു. പരോള്‍ അനുവദിക്കുന്ന സമയത്തെ നിബന്ധനകള്‍ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഓരോ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതാണ് ഇതിലൊരു നിര്‍ദേശം. പരോള്‍ കാലയളവില്‍ കൊടി സുനി ഏതെങ്കിലും സ്റ്റേഷനില്‍ ഹാജരായതായി അധികൃതര്‍ക്ക് അറിവില്ല. ഒരേ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരേസമയം പരോള്‍ അനുവദിക്കരുതെന്ന നിബന്ധനയും പാലിച്ചിട്ടില്ല. കിര്‍മാണി മനോജും അനൂപും ഇപ്പോഴും പരോളിലാണ്. നിബന്ധന മറികടക്കാന്‍ മനോജിന്റേതു സ്വാഭാവിക പരോളും അനൂപിന്റേതു അടിയന്തര പരോളുമാക്കി മാറ്റുകയായിരുന്നു. പരോള്‍കാലത്ത് ഇവരെ കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎം ബന്ധമുള്ള ജയിലില്‍ നിന്നിറങ്ങിയ തടവുകാരാണെന്ന സൂചന പുറത്തു വന്നിരുന്നു. ചില റിമാന്റ് കഴിഞ്ഞ് ജയിലില്‍ നിന്നരങ്ങിയ പ്രതികള്‍ ഒളിവിലുമാണ്. കിര്‍മാണി മനോജും, അനൂപും ഇപ്പോഴും പരോളില്‍ തുടരുകയാണ്. ജയിലുകളില്‍ സിഎമ്മുകാരായ തടവുപുള്ളികള്‍ക്ക് സുഖവാസമാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. പല ജീവപര്യന്തം തടവുകാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ ഇടയ്ക്കിടെ പരോല്‍ നേടി പുറത്ത് പോകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post