ഏതാണ്ട് 24 മണിക്കൂറോളമായി ഇന്ത്യ ലോകകപ്പ് ലഹരിയിലാണ്. ആരാധകർ പോലും ഇത്രയേറെ ആഘോഷിക്കുമ്പോൾ ടീം ക്യാപ്റ്റന് എത്രത്തോളം സന്തോഷം ഉണ്ടായിരിക്കും എന്ന് ഊഹിക്കാമല്ലോ!. ഇപ്പോഴിതാ രോഹിത് ശർമ ബാർബഡോസിൽ നിന്നും പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് തരംഗമാകുന്നത്.
ബാർബഡോസിലെ ഹോട്ടലിൽ നിന്നുമാണ് രോഹിത് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഉറങ്ങി എണീറ്റ ഉടനെ എടുത്ത ഒരു സെൽഫിയാണിത്. ചിത്രത്തിലെ പ്രധാന താരം കിടയ്ക്കക്ക് സമീപം മേശമേൽ ഇരിക്കുന്ന ആ ഐസിസി ട്രോഫിയാണ്. ഉറങ്ങിയതും ഉണർന്നതും ആ വിലപ്പെട്ട ട്രോഫിയോടൊപ്പം ആണെന്ന് വ്യക്തമാക്കുന്ന രോഹിത്തിന്റെ സെൽഫി സ്റ്റോറി ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ടൂർണമെന്റിലെ എല്ലാ കളികളിലും വിജയിച്ചു കൊണ്ട് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന ബഹുമതി കൂടിയാണ് ഇന്ത്യ ടി20 ലോകകപ്പ് നേട്ടത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ടൂർണമെൻ്റിൽ കളിച്ച എട്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച ഈ വലിയ നേട്ടം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അഭിമാനകരമാണെന്ന് ബിസിസിഐ അറിയിച്ചു. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ സമ്മാനത്തുകയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/06/psx_20240630_230012-750x422.webp)








Discussion about this post