ഐലീഗില്‍ ഹാട്രിക്ക് അട്ടിമറിയുമായി വീണ്ടും് ഗോകുലം കേരള എഫ്സി. പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുളള മിനര്‍വ്വ പഞ്ചാബ് എഫ്സിയെയാണ് ഗോകുലം എഫ്സി അട്ടിമറിച്ചു.നേരത്തെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും ഗോകുലം എഫ്സി അട്ടിമറിച്ചിരുന്നു.
എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. മത്സരത്തിന്റെ 76ാം മിനിറ്റില്‍ ഹെന്‍ട്രി കിസേക്ക നേടിയ തകര്‍പ്പന്‍ സിസര്‍ കട്ട് ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. കിസേക്ക തന്നെയാണ് കളിയിലെ താരം ഇതോടെ പോയന്റ് ടേബിളില്‍ ആറാം സ്ഥാനത്തേയ്ക്ക് മുന്നേറാനും ഗോകുലത്തിനായി. 20 പോയന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം.
Discussion about this post