s
നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം വിട്ടുമാറും മുമ്പ മരണത്തെ രാഷ്ട്രീയവത്ക്കരിച്ച് കോണ്‍ഗ്രസ്. ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കണ്ണോടെയുള്ള പരാമര്‍ശം നടത്തിയത്. 2013 ല്‍ യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശ്രീദേവിക്ക് പത്മശ്രീ നല്‍കിയിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്ത് വന്നു.
ശ്രീദേവിയുടെ വിയോഗം വേദനയുണ്ടാക്കുന്നു. അവര്‍ അതുല്യപ്രതിഭയുള്ള നടിയായിരുന്നു. തന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് പറയുന്ന പോസ്റ്റില്‍ 2013ലെ യുപിഎ സര്‍ക്കാര്‍ ശ്രീദേവിക്ക് പത്മശ്രീ പുരസ്കാരം നല്‍കിയെന്ന അവകാശവാദമുന്നയിച്ചിരുന്നു
https://twitter.com/beastoftraal/status/967594342473859072
ഒരാളുടെ മരണത്തെ എങ്ങനെയാണ് ഇത്തരത്തില്‍ രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
ശ്രീദേവി ജനിച്ചത് നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണെന്ന് കൂടെ പറഞ്ഞേക്കു എന്നും ചിലര്‍ കളിയാക്കുന്നു.
Discussion about this post