കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം മര്യാദക്ക് നടത്തിട്ടില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി വിമര്‍ശനം.
ഡിജിപി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് വിശദീകരണത്തില്‍ കോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. ആവശ്യമെങ്കില്‍ റെയ്ഡ് നടത്താമെന്നും കോടി നിര്‍ദ്ദേശം നല്കി. ആവശ്യമായ രേഖകള്‍ വെളളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കാമെന്നും പ്രതികള്‍ കോടതിയില്‍ ഉറപ്പു നല്കി.
സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഹാജരായി.
Discussion about this post