മുസ്ലിം മതമൗലികവാദികള്‍ക്കെതിരെ നിശിതമായ ആക്രമണവുമായി എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.എന്‍ കാരശ്ശേരിയുടെ പ്രസംഗം. മതമൗലികവാദികളുടെ തങ്ങള്‍ ന്യൂനപക്ഷമാണെന്ന വാദത്തെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയൊവില്‍ വിമര്‍ശിക്കുന്നു.
ഇറാഖിലും, സിറിയയിലും, ലിബിയയിലും സൗദി അറേബ്യയിലും മുസ്ലിം മതരാഷ്ട്രവാദമുണ്ട്. ഹിന്ദുരാഷ്ട്രവാദം ഇന്ത്യയില്‍ മാത്രമേ ഉള്ളു. അതിനാല്‍ സംഘപരിവാറാണ് കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ന്യൂനപക്ഷമെന്ന് കാരശ്ശേരി ഓര്‍മ്മിപ്പിക്കുന്നു.
മുസ്ലിം രാഷ്ട്രവാദം രാജ്യത്തിന് അപകടകരമാണ് എന്ന് മനസ്സിലാക്കാത്ത സുഖക്കേട് ഇവിടെ ഉണ്ടെന്നും കാരശ്ശേരി പറയുന്നു.
ജോസഫ് മാഷുടെ കൈവെട്ടാനും, ചേകന്നൂര്‍ മൗലവിയും കൊല്ലാനും അധികാരം വേണ്ട മതമൗലികവാദം മതി. മതമൗലികവാദികള്‍ എങ്ങനെ ജനാധിപത്യത്തെ കുറിച്ച് പറയുന്നു. മുഖം മറച്ച് പെണ്‍കുട്ടികള്‍ നടക്കുന്നതില്‍ നാണം തോന്നാവര് എന്ത് ജനാധിപത്യ വാദികളാണെന്നും കാരശ്ശേരി ചോദിക്കുന്നു.
മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പല വിഷയങ്ങളിലും പുലര്‍ത്തുന്ന വിവേചന നിലപാടുകളും കാരശ്ശേരി ശക്തമായി എതിര്‍ക്കുന്നു. പാന്സാരെയും, കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് നിങ്ങളറിഞ്ഞു. എന്നാല്‍ കോയമ്പത്തൂരിനടുത്ത് ഉക്കുടം ബസ്സ്റ്റാന്റില് കഴിഞ്ഞ മാര്‍ച്ചില്‍ യുക്തിവാദിയായ ഫാറൂഖിനെ കൊന്നത് നിങ്ങള്‍ അറിഞ്ഞില്ലെന്നും ഇത് പറഞ്ഞാല്‍ ഇസ്ലാമോഫോബിയ എന്ന് ആക്ഷേപിക്കുമെന്നും കാരശ്ശേരി പറയുന്നു.
പ്രസംഗത്തിന്റെ വീഡിയോ നവമാധ്യമങ്ങള്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=vzyqv8b6f98&feature=youtu.be
Discussion about this post