ഡല്‍ഹി: ഫേസ് ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്കി. . രാഷ്ടീയ ആവശ്യങ്ങള്‍ക്കായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി .
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പൗരന്മാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്.
Discussion about this post