ഡല്‍ഹി: ‘പുത്രജീവക് ബീജ’ വിവാദമാക്കി ചിലര്‍ തന്നെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആയുര്‍വേദ മരുന്നുമായി ബന്ധപ്പെട്ട വിവാദമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാനും അതുവഴി മോദി സര്‍ക്കാരിനെ കരിവാരിത്തേക്കാനും ഒരു വിഭാഗം ആളുകള്‍ ശ്രമം നടത്തുന്നുണ്ട് . അതിന്റെ ഭാഗമായാണ് ആയുര്‍വേദ മരുന്നുമായി ബന്ധപ്പെട്ട വിവാദമെന്നും രാംദേവ് വ്യക്തമാക്കി .
ബാബ രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കുന്ന ‘പുത്രജീവക് ബീജ്’ എന്ന ആയുര്‍വേദ ഉത്പന്നത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പുത്രജീവക് ബീജ് എന്ന മരുന്ന് ഉപയോഗിച്ചാല്‍ ആണ്‍കുട്ടിള്‍ ജനിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് രാംദേവിന്റെ കമ്പനി മരുന്ന് വില്‍ക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മരുന്ന് നിരോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Discussion about this post