2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫീസ് സയീദിന്റെ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗിനെ (എം.എം.എല്‍) തീവ്രവാദ സംഘടനയായി യു.എസ് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യു.എസിന്റെ ഈ പ്രസ്താവന. എം.എം.എല്ലിന്റെ തലപ്പത്തിരിക്കുന്ന ഏഴ് നേതാക്കന്മാരെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഭീകരരായും പ്രഖ്യാപിച്ചു. ഇതുകൂടാതെ തെഹ്രീകെ ആസാദി കശ്മീര്‍ എന്ന സംഘടനയെയും യു.എസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ഈ സംഘടന ലഷ്കര്‍-ഇ-തൊയ്ബയുടെ ഒരു ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.
എം.എം.എല്‍ ഉള്‍പ്പെടെയുള്ള വിവധ സംഘടനകള്‍ വഴിയാണ് ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് പണം ലഭിക്കുന്നത്. ഇത് തടയാന്‍ വേണ്ടിയാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്ന് യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കാണണമെന്നുള്ള എം.എം.എല്ലിന്റെ അഭ്യര്‍ത്ഥന പാകിസ്താന്റെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ക്കുകയായിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണമായിരുന്നു കമ്മീഷന് നല്‍കിയത്.
Discussion about this post