അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നുകൊണ്ടിരിക്കുന്ന വ്യാപാര സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 1500ല്‍ പരം ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയിരിക്കുകയാണ്. ഇത് പ്രകാരം ഈ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ 25 ശതമാനം വരം അധിക നികുതി നല്‍കേണ്ടി വരും. ഇതുവഴി അമേരിക്കയക്ക് 5000 കോടി ഡോളര്‍ അധിക വരുമാനം ലഭിക്കും.
ചൈനയില്‍ നിന്നും വരുന്ന സ്റ്റീലിനും അലൂമിനിയത്തിനും അധിക നികുത്തി നേരത്തെ തന്നെ ട്രംപ് സര്‍ക്കാര്‍ ചുമത്തിയിരുന്നു. ഇന്നലെ ചൈന 128 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയിരുന്നു. ഇതൊരു വ്യാപാര യുദ്ധമാണെങ്കില്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യപാര യുദ്ധം നടക്കുകയാണെങ്കില്‍ അതുകൊണ്ട് മറ്റ് രാജ്യങ്ങള്‍ക്കും നഷ്ടം സംഭവിക്കുമെന്നുള്ളത് വ്യക്തമാണ്.
Discussion about this post