ക്ഷേത്രങ്ങള്‍ ഭാരതീയ സംസ്ക്കാരത്തിന്റെ അടിസ്ഥാശിലകളാണെന്ന കാര്യം മറക്കരുതെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍. മലബാര്‍ ദേവസ്വവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ലോകമെമ്പാടുമുള്ള ആത്മീയാന്വേഷകരുടെ ആശ്രയമാണ് ഹിന്ദുക്ഷേത്രങ്ങളെന്ന കെഎന്‍എ ഖാദറിന്റെ വിലയിരുത്തല്‍.
2011ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ 79.8 ശതമാനമാണ്. മതമില്ലാത്തവര്‍ 0.2 ശതമാനമാണ്. ഇതിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊക്കെ വരുക. അങ്ങനെയുള്ള ചെറിയ ശതമാനമാണ് 79 ശതമാനം വരുന്ന ഹിന്ദുക്കളുടെ ക്ഷേത്രം ഭരിക്കുന്നതെന്ന ബോധം വേണമെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ ബോധം ഉണ്ടാകണം. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ മഹാ അത്ഭുതങ്ങളാണ്, വെറും ആരാധനലായങ്ങള്‍ എന്ന നിലയില്‍ മാത്രം അതിനെ പരിഗണിക്കരുത്. ആത്മീയത തേടി നിരവധി പേരാണ് ഇന്ത്യയിലെത്തുന്നത്.
ഒരു സഹായവും സര്‍ക്കാര്‍ നല്‍കാതിരുന്ന കാലത്ത് ഇതെല്ലാം നന്നായി നടന്നിരുന്നു.ഇപ്പോഴാണ് കുറച്ചെങ്കിലും പ്രശ്നമായത്. ക്ഷേത്രങ്ങളെല്ലാം ഏകദൈവവിശ്വാസത്തിലധിഷ്ഠിതമാണ്, എല്ലാ വിവേചനങ്ങള്ക്കപം അപ്പുറത്താണ് വേദങ്ങള്‍. നമ്മള് മാത്രം പുരോഗമനവാദികള്‍ എന്ന് പറഞ്ഞ് ഇതെല്ലാം തള്ളി കളയരുതെന്നും കെ.എന്‍എ ഖാദര്‍ പറഞ്ഞു. ഭഗവത് ഗീത ശ്ലോകങ്ങളും, ഉപനിഷ് വാക്യങ്ങളും ഉദ്ധരിച്ചായിരുന്നു എംഎല്‍എയുടെ പ്രസംഗം.
വീഡിയൊ
https://www.youtube.com/watch?v=oC6pBmJaS_w
Discussion about this post