ന്യൂഡൽഹി: റദ്ദാക്കിയ യുജിസി നെറ്റ്, സി എസ് ഐ ആർ നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ. സി എസ് ഐ ആർ നെറ്റ് പരീക്ഷകൾ ജൂലൈ 25 മുതൽ 27 വരെ നടക്കും.
എൻ സി ഇ ടി പരീക്ഷ ജൂലൈ 10ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുജിസി നെറ്റ് പരീക്ഷകൾ നടക്കും. ഈ പരീക്ഷകളെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി പരീക്ഷാർത്ഥികൾ www.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ എൻടിഎ അറിയിക്കുന്നു. ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ് പരീക്ഷ നേരത്തേ നിശ്ചയിച്ച പ്രകാരം ജൂലൈ 6ന് തന്നെ നടക്കുമെന്നും എൻടിഎ അറിയിക്കുന്നു.











