അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസം. അസഫിലയില്‍ ഇന്ത്യന്‍ കരസേന റോന്തുചുറ്റുന്നുണ്ട്. ഇതിനെ ചൈന അതിര്‍ത്തിലംഘനമെന്നാണ് പറയുന്നത്. മാര്‍ച്ച് 15നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) ഇങ്ങനൊരു വാദം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെയും ചൈനയുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അതിര്ത്തിയോഗത്തിലാണ് ചൈന ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ചൈനയുടെ വാദം പൊള്ളയാണെന്ന് പറഞ്ഞ് ഇന്ത്യ റോന്തുചുറ്റല്‍ തുടരുന്നുണ്ട്. ഈ പ്രദേശത്ത് ഇന്ത്യ സ്ഥിരമായി റോന്തുചുറ്റാറുള്ളതാണെന്നും കരസേനാ പ്രതിനിധികള്‍ വ്യക്തമാക്കി. ദോക്ലാമില്‍ 73 ദിവസം അതിര്‍ത്തിയെച്ചൊല്ലി സംഘര്‍ഷസ്ഥിതി നിലനിന്നിരുന്നു.
അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ അതിര്ത്തിയോഗങ്ങളില് ചര്‍ച്ച ചെയ്ത് ശരിയാക്കുകയാണ് പതിവ്. ചൈന കഴിഞ്ഞ കൊല്ലം ഡിസംബറില്‍ ട്യൂട്ടിങ് മേഖലയില്‍ നിയന്ത്രണരേഖ കടന്ന് റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ഇവരെ തടയുകയായിരുന്നു.
Discussion about this post