നുണപ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശഏജന്സികളെ വാടകയ്ക്ക് എചുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഈ സംസ്ക്കാരം അവസാനിപ്പിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയത്തിന്റെ പവിത്രയെ ആണ് നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുമായും നേതാക്കന്മാരുമായും നമോ ആപ്പ് വഴി സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസിന്റെ നുണപ്രചരണങ്ങളില്‍ വീഴരുതെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ജനങ്ങളുമായി സമ്പര്‍ക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ നോക്കുക എന്നുള്ളത് കോണ്‍ഗ്രസിന്റെ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അവര്‍ ഒരിക്കലും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പട്ടിക പുറത്ത് വിടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില സമുദായക്കാരുടെ വികാരങ്ങളെ ചോടിപ്പിച്ച് ലാഭം കൊയ്യുന്ന അവര്‍ തിരഞ്ഞെടുപ്പിന് ശേഷം അവരെ മറക്കും. രാഷ്ട്രീയത്തില്‍ നിര്‍മ്മലത വരുത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ ഈ സംസ്കാരം നില്‍ക്കണം.”-മോദി പറഞ്ഞു.
തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ തോല്ക്കാന് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നുണപ്രചരണം തുടങ്ങിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാര്യകര്‍ത്താക്കള്‍ വിദേശ ശക്തികളെ ഉപയോഗിച്ച് കൊണ്ടുള്ള ഈ നുണപ്രചരണം മനസ്സിലാക്കി അത് ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്നും വികസനത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളതെന്നും ഭരണം നടത്തുന്നതും തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നതും വികസനത്തിന്റെ അടിസ്ഥാനത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Discussion about this post